
രംഗകല ലൈബ്രറി & റീഡിംഗ് റൂം;ഉന്നത വിജയികളെ അനുമോദിച്ചു
- പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു
മുചുകുന്ന് : രംഗകല ലൈബ്രറി & റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് ടു,യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. എൻ.ബി ജീഷ് അദ്ധ്യക്ഷത വഹിച്ചു. അഞ്ജുഷ എ, വിനോദൻ വി.എം തുടങ്ങിയവർ ആശംസ നേർന്നു. ഒ.പി പ്രകാശൻ സ്വാഗതവും രമ .കെ.ടി നന്ദിയും രേഖപ്പെടുത്തി.
CATEGORIES News