
രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
- പരിപാടി എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു
കൊടുവള്ളി:ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, പോൾ ആപ്, ഇഖ്റ ഹോസ്പിറ്റൽ എന്നിവ ചേർന്ന് രക്തദാനക്യാമ്പ് നടത്തി. പരിപാടി എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡൻറ് ടി.പി. നാസർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഇൻചാർജ് ജിസ്മോൻ ചെറിയാൻ സന്ദേശപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി പി. അജിത്ത്, പ്രോഗ്രാം ഓഫീസർ പി.വി. മുഹമ്മദ് അഷ്റഫ്, എൻഎസ്എസ് ലീഡർമാരായ വി.പി. അഫ്ഷാൻ, തീർത്ഥ പ്രജീഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ആദ്യമായി രക്തദാനം നടത്തിയ വിദ്യാർഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.