
രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധം;കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏറെ വൈകി പുറത്തെടുത്ത സ്ത്രീയുടെ മരണം സ്ഥിരീകരിച്ചു
- പ്രദേശത്ത് സംഘർഷാവസ്ഥയുമുണ്ടായി.
കോട്ടയം:കോട്ടയം മെഡിക്കൽ കോളജിൽ തകർന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏറെ വൈകി പുറത്തെടുത്ത സ്ത്രീയുടെ മരണം സ്ഥിരീകരിച്ചു. പുറത്തെടുക്കുമ്പോൾ തന്നെ ജീവനില്ലായിരുന്നുവെന്നാണ് സൂചന. ഒരാൾക്ക് അപകടത്തിൽ പരുക്കേറ്റു. രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു(56)വാണ് മരിച്ചത്. പ്രതിഷേധത്തെ തുടർന്ന് ഒന്നര മണിക്കൂർ വൈകിയ ശേഷം മണ്ണുമാന്തി യന്ത്രം എത്തിച്ചായിരുന്നു അവശഷിടങ്ങൾക്കിടയിൽ പരിശോധന നടത്തിയത്. രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുമുണ്ടായി.

മെഡി. കോളജിൻ്റെ 14-ാം വാർഡിൻ്റെ കെട്ടിടമാണ് രാവിലെ 11ഓടെ ഇടിഞ്ഞുവീണത്. 12.30നായിരുന്നു രക്ഷാപ്രവർത്തനം ആരംഭിച്ചത്. ആരും കുടുങ്ങിയിട്ടില്ലെന്നായിരുന്നു അപകടത്തിന് പിന്നാലെ മന്ത്രിമാർ അടക്കം അവകാശപ്പെട്ടത്. ഉപയോഗത്തിലില്ലാത്ത കെട്ടിടമാണെന്ന് സ്ഥലത്തെത്തിയ മന്ത്രി വീണാ ജോർജ് ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു.