രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

  • നമ്പ്രത്ത്കര യുപി സ്കൂളിൽ ഏഴാം ക്ലാസിലെ കുട്ടികൾക്കാണ് ഒത്തുകൂടി രാപാർക്കാം” (ഒ രാ) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചത്

കൊയിലാണ്ടി :നമ്പ്രത്ത്കര യുപി സ്കൂളിൽ ഏഴാം ക്ലാസിലെ കുട്ടികൾക്കായി രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.”ഒത്തുകൂടി രാപാർക്കാം” (ഒ രാ) എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് മുൻ പ്രധാനാധ്യാപകനും സാഹിത്യകാരനുമായ എം ശ്രീഹർഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.തുടർന്ന് മുൻ കായികാധ്യാപകനായ സതീശ് കുമാർ പി.സി കായിക പരിശീലനവും, പത്മനാഭൻ മാസ്റ്റർ ആവള നേതൃത്വം നൽകിയ വാനനിരീക്ഷണവും ആകാശ വിസ്മയങ്ങളെ കുറിച്ചുള്ള ക്ലാസും നടന്നു.

സഹവാസ ക്യാമ്പിന്റെ ഒന്നാം ദിനത്തെ അവസാന സെഷനിൽ പ്രശാന്ത് നമ്പ്രത്ത്കര പ്രഥമ ശുശ്രൂഷയെ പറ്റിയുള്ള ക്ലാസ് എടുത്തു. തുടർന്ന് ക്യാമ്പ് ഫയറും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. രണ്ടാം ദിവസം രാവിലെ യോഗ പരിശീലനത്തോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. യോഗ ട്രെയിനർ ശോഭ എൻ. ടി പരിശീലനത്തിന് നേതൃത്വം നൽകി. തുടർന്ന് പ്രഭാതഭക്ഷണത്തിനുശേഷം നാടൻ പാട്ട് കലാകാരനായ ബിജു അരിക്കുളത്തിൻ്റെ നേതൃത്വത്തിൽ നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. കരകൗശല വിദഗ്ധനായ ഗണേഷ് നമ്പ്രത്ത്കരയുടെ നേതൃത്വത്തിൽ കുരുത്തോല കളരി നടന്നു. ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പ് അവലോകനവും സമാപന സദസും നടന്നു.പ്രധാനാധ്യാപിക സുഗന്ധി ടി.പി, പിടിഎ പ്രസിഡൻ്റ് രഞ്ജിത്ത് നിഹാര, എംപിടിഎ പ്രസിഡൻ്റ് ഉമയ് ഭാനു, ഗോപീഷ് ജി. എസ്, സിന്ധു കെ.കെ,സൗമിനി പി.എം, ബിജിനി വി. ടി എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )