രാജ്യത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; ഏപ്രിൽ 26ന് കേരളം ബൂത്തിലേക്ക്

രാജ്യത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; ഏപ്രിൽ 26ന് കേരളം ബൂത്തിലേക്ക്

  • 85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുളള സൗകര്യവും ഒരുക്കും. 40 അധിക ശാരീരിക വെല്ലുവിളി ഉള്ളവർക്കും വീട്ടിൽ വച്ച് വോട്ട് ചെയ്യാനുളള സൗകര്യമൊരുക്കും.

ഡൽഹി: രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ ജൂൺ 4ന് നടക്കും. ആദ്യഘട്ടം ഏപ്രിൽ 19ന് നടക്കും. കേരളത്തിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക.

കൂടാതെ നാല് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ആന്ധ്രയിൽ മേയ് 13 മുതൽ ഒഡീഷയിൽ മേയ് 13ന് രണ്ടാം ഘട്ടത്തിൽ നടക്കും. അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19 മുതൽ തിരഞ്ഞെടുപ്പ് നടക്കും. മുഖ്യ കമ്മീഷണർ രാജീവ് കുമാറിനൊപ്പം പുതുതായി തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധ്യയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കുടിവെളളവും ശൗചാലയവും വീൽച്ചെയറും ബൂത്തുകളിൽ ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുളള സൗകര്യവും ഒരുക്കും. 40 അധിക ശാരീരിക വെല്ലുവിളി ഉള്ളവർക്കും വീട്ടിൽ വച്ച് വോട്ട് ചെയ്യാനുളള സൗകര്യമൊരുക്കും.

97 കോടി വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുന്നത്. 10.5 ലക്ഷം പോളിങ്ബൂത്തുകളുമാണുളളത്. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരും 1.8 കോടി കന്നി വോട്ടർമാരും 48,000 ട്രാൻസ്ജെൻഡർ വോട്ടർമാരും 19.74 കോടി യുവ വോട്ടർമാരുമാണ് ഇത്തവണയുളളത്.

ഇത്തവണ വിധിയെഴുതുന്നത്. 10.5 ലക്ഷം പോളിങ്ബൂത്തുകളുമാണുളളത്. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരും 1.8 കോടി കന്നി വോട്ടർമാരും 48,000 ട്രാൻസ്ജെൻഡർ വോട്ടർമാരും 19.74 കോടി യുവ വോട്ടർമാരുമാണ് ഇത്തവണയുളളത്.

അക്രമങ്ങൾ തടയാൻ കർശന സുരക്ഷ ഏർപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലകളിൽ മുഴുവൻ സമയവും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. കൂടാതെ അതിർത്തികളിൽ ഡ്രോൺ
നിരീക്ഷണവും ശക്തമാക്കും. ഓൺലൈൻ പണമിടപാടുകൾ നിരീക്ഷണം, സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും വ്യാജവാർത്തകൾക്കതിര കർശനനടപടി സ്വീകരിക്കുമെന്നും വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചു.
വിമാനത്താവളങ്ങളിൽ കർശന പരിശോധന, വിദ്വേഷ പ്രസംഗത്തിന്
വിലക്ക് എന്നിവയുണ്ടാകും. തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരും സജ്ജമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ മുന്നണികളുടെ പ്രചാരണം ശക്തമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )