രാഹുൽ മാങ്കൂട്ടത്തിനെതിരെ പ്രതിഷേധം കനക്കുന്നു; കോലം കത്തിച്ച് മഹിളാ അസോസിയേഷൻ

രാഹുൽ മാങ്കൂട്ടത്തിനെതിരെ പ്രതിഷേധം കനക്കുന്നു; കോലം കത്തിച്ച് മഹിളാ അസോസിയേഷൻ

  • ജില്ലാ കമ്മിറ്റി അംഗം പി കെ ഷീജ ഉദ്ഘാടനം ചെയ്തു

പയ്യോളി:നന്തിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിച്ച് മഹിളാ അസോസിയേഷൻ.അഖിലേന്ത്യ മഹിളാ അസോസിയേഷൻ പയ്യോളിയെ നന്തി മേഖലയുടെ നേതൃത്വത്തിലാണ് കോലം കത്തിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തത്.

ജില്ലാ കമ്മിറ്റി അംഗം പി കെ ഷീജ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി എം ശ്രീലത, മേഖലാ പ്രസിഡണ്ട് ഷൈജ പുത്തലത്ത്, ട്രഷറർ ഹർഷ ലത, ഏരിയ കമ്മിറ്റി അംഗങ്ങളായ പുഷ്പ ,രജുല, സിന്ധു മറ്റ് മേഖലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )