
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിപരിപാടിയിലും കയറ്റരുതെന്ന് കെ.മുരളീധരൻ
- ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും അല്ലാത്തത് അസ്‌തമിക്കും എന്നും മുരളീധരൻ പറഞ്ഞു
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും, ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും അല്ലാത്തത് അസ്‌തമിക്കും എന്നും മുരളീധരൻ പറഞ്ഞു.

രാഹുലിനെ ഒരുപരിപാടിയിലും കയറ്റരുത് എന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
CATEGORIES News
