
രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു
- സീറ്റുകൾ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട്
കോഴിക്കോട്: രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു.
അറ്റകുറ്റപണികൾക്കുശേഷം ബസ് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ട് എത്തിച്ചു. സീറ്റുകൾ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട്. കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും.

ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ 37 സീറ്റാണ് ബസിലുള്ളത്. എസ്‌കലേറ്ററും പിൻ ഡോറും ഒഴിവാക്കി മുൻഭാഗത്ത് മാത്രം ഡോർ നിർത്തിയിരിക്കുകയാണ്. ശൗചാലയവും നിലനിർത്തി. യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ബംഗുളൂരു- കോഴിക്കോട് യാത്രയിൽ ഈടാക്കിയത് 930 രൂപയാണ്. നേരത്തെ 1,280 രൂപയായിരുന്നു യാത്രാനിരക്ക്.
CATEGORIES News