
റബർ ബോർഡിൽ 40 ഒഴിവുകൾ
- അഗ്രികൾചർ ബിരുദം/ ബോട്ടണിയിൽ പിജി ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം
കോട്ടയം :കോട്ടയം റബർ ബോർഡ്, ഫീൽഡ് ഓഫിസറുടെ 40 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ് നടക്കുക. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാൻ കഴിയും.
യോഗ്യത: അഗ്രികൾചർ ബിരുദം/ ബോട്ടണിയിൽ പിജി ബിരുദം.
പ്രായപരിധി: 30.
ശമ്പളം: 9300-34,800. ഗ്രേഡ് : 4200.
അപേക്ഷ ഫീസ്: 1000 രൂപ. പട്ടികവിഭാഗക്കാർക്കും സ്ത്രീകൾക്കും ഫീസില്ല. ഓൺലൈനായി അടയ്ക്കണം.
പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, ത്യശൂർ. കണർ എന്നിവിടങ്ങളിൽ.

അപേക്ഷ :
www.recruitments.rubberboard.org.in എന്ന വെബ്സൈറ്റിൽ ഇ-മെയിൽ അഡ്രസ്സും പാസ്വേഡും നൽകി ഓൺലൈൻ റജിസ്ട്രേഷൻ നടത്തണം. തുടർന്ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദ വിജ്‌ഞാപനം www.rubberboard.org.in വെബ്സൈറ്റിൽ ലഭ്യമാണ്.