
റബർ മരത്തിന്റെ കമ്പ് വീണ് ബസിന്റെ ചില്ല് തകർന്നു
- എരപ്പാംതോട്ടിൽ വച്ചാണ് ബസ്സ് അപകടത്തിൽപ്പെട്ടത്
കൂരാച്ചുണ്ട്: ഓടിക്കൊണ്ടിരിക്കെ റബർ മരത്തിന്റെ കമ്പ് വീണ് ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. കല്ലാനോട് കൂരാച്ചുണ്ട് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അനാമിക ബസ്സിന്റെ മുൻഭാഗത്തെ ചില്ല് ആണ് തകർന്നത്.
എരപ്പാംതോട്ടിൽ വച്ചാണ് ബസ്സ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 25000 രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്.
CATEGORIES News