
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: കിരീടമണിഞ്ഞ് കോഴിക്കോട് സിറ്റി
- 1010 പോയിൻ്റുകളാണ് കോഴിക്കോട് സിറ്റി നേടിയത്
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് സമാപനം. ഉപജില്ലാ തലത്തിൽ കോഴിക്കോട് സിറ്റി ആധികാരിക വിജയം നേടി. 1010 പോയിൻ്റുകളാണ് കോഴിക്കോട് സിറ്റി നേടിയത്. 920 പോയിൻ്റുമായി ചേവായൂർ രണ്ടാം സ്ഥാനത്തും 919 പോയിന്റുകളുമായി തോടന്നൂർ മൂന്നാം സ്ഥാനത്തുമെത്തി.

സ്‌കൂൾ തലത്തിൽ ചേവായൂരിലെ സിൽവർ ഹിൽസ് എച്ച്.എസ്.എസ് 438 പോയിൻ്റുകളുമായി ഒന്നാം സ്ഥാനത്തെത്തി. 353 പോയിന്റുമായി മേമുണ്ട രണ്ടാം സ്ഥാനത്തെത്തി. 255 പോയിൻ്റുമായി പേരാമ്പ്ര ഹയർ സെക്കണ്ടറിയാണ് മൂന്നാം സ്ഥാനത്തുള്ളത്. കൊയിലാണ്ടി നഗരത്തിലെ 22 വേദികളിലായാണ് മത്സരം നടന്നത്
CATEGORIES News
