
റാഗിങിനെതിരെ സർവകക്ഷിയോഗം ചേർന്നു
- ഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു
കൊടുവള്ളി :റാഗിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സർവകക്ഷിയോഗം ചേർന്നു. നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കുന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി.
സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ റാഗിങ്ങിൻ്റെ പേരിൽ നിരന്തരമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് സർവകക്ഷി യോഗം ചേർന്നത്. നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.പി. നാസർ അധ്യക്ഷനായി. നിലവിലെ സാഹചര്യങ്ങൾ എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര അവതരിപ്പിച്ചു. നഗരസഭ സ്ഥിരംസമിതി ചെയർപേഴ്സൺ റംല ഇസ്മായിൽ, കൗൺസിലർമാരായ ഹഫ്‌സത്ത് ബഷീർ, ഷഹർബാൻ അസൈനാർ, ഹസീന എള ങ്ങോട്ടിൽ, പ്രിൻസിപ്പൽ ഇൻചാർജ് എം.പി. മുഹമ്മദ് ബഷീർ, എച്ച്എം ഇൻ ചാർജ് പി.സി. സെ ബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
CATEGORIES News