റിപ്പബ്ലിക് ദിന പരേഡിൽ പയ്യോളിക്ക് അഭിമാനമായി രതി ടീച്ചറും

റിപ്പബ്ലിക് ദിന പരേഡിൽ പയ്യോളിക്ക് അഭിമാനമായി രതി ടീച്ചറും

  • പരേഡിന് സാക്ഷിയാവാൻ പ്രത്യേക അതിഥിയായാണ് രതി ടീച്ചർ ക്ഷണിക്കപ്പെട്ടത്

പയ്യോളി: റിപ്പബ്ലിക് ദിന പരേഡിൽ പയ്യോളിക്ക് അഭിമാനമായി രതി ടീച്ചറും.ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിന് സാക്ഷിയാവാൻ പ്രത്യേക അതിഥിയായാണ് രതി ടീച്ചർ ക്ഷണിക്കപ്പെട്ടത്.മേലടി ഐ സി ഡി എസ് പയ്യോളി നഗരസഭയിലെ ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം സെൻ്റർ നമ്പർ. 25 അങ്കണവാടി വർക്കറാണ് വടകര പുതുപ്പണം സ്വദേശിയായ സുരഭി നിലയത്തിൽ കെ വി രതി.


കേരളത്തിലെ വിവിധ ജില്ലകളിലായി അഞ്ചു പേരാണ് പരേഡിനായി ഡൽഹിയിലേക്ക് ക്ഷണിക്കപ്പെട്ടത്. 42 വർഷത്തെ മാതൃകാപരവും സ്തുത്യർഹവുമായ പ്രവർത്തനത്തിന് 2023 -’24 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള കേരള സർക്കാർ അവാർഡ് ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്. ഭർത്താവ് കെ വി ഭാസ്‌കരൻ. സംബുജ്, സുരഭി എന്നിവർ മക്കളാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )