റോട്ടറി- ഐഡിഎ                                          ദന്ത പരിശോധനാ ക്യാമ്പ് നടത്തി

റോട്ടറി- ഐഡിഎ ദന്ത പരിശോധനാ ക്യാമ്പ് നടത്തി

  • നൂറ്റി അറുപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു

കൊയിലാണ്ടി:കൊയിലാണ്ടി റോട്ടറി ക്ലബ്ബിൻ്റെയും ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വെച്ച് ദന്തപരിശോധനാ ക്യാമ്പ് നടത്തി.

റോട്ടറി പ്രസിഡണ്ട് എ.വി.വിനിഷ് രാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോ: ഓഡിനേറ്റർ കെ.എസ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേജർ ശിവദാസ് , ചന്ദ്രശേഖരൻ എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. മുരളി സ്വാഗതവും സേവാഭാരതി വൈസ് പ്രസിഡണ്ട് അനിൽ അരങ്ങിൽ നന്ദിയും പറഞ്ഞു.ഡോ: നികേഷ് ബാബു, ഡോ: പ്രശാന്ത്, ഡോ: സുർജിത്ത്, ഡോ: സജിത, ഡോ:അനൂപ് കൃഷ്ണൻ, ഡോ:നിവേദ് എന്നിവർ വിദ്യാർത്ഥികളെ പരിശോധിച്ചു. നൂറ്റി അറുപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )