റോഡിലെ കുഴികളിൽ ചെളി നിറഞ്ഞു; ദേശീയപാതയിലൂടെയുള്ള യാത്ര മന്ദഗതിയിൽ

റോഡിലെ കുഴികളിൽ ചെളി നിറഞ്ഞു; ദേശീയപാതയിലൂടെയുള്ള യാത്ര മന്ദഗതിയിൽ

  • ചെറുതും വലുതുമായ കുഴികളിൽ ചെളി നിറഞ്ഞതു കാരണം വാഹനങ്ങൾക്ക് പതുക്കെയാണു പോവാൻ സാധിക്കുന്നത്.

വടകര: ദേശീയപാതയിൽ ഗതാഗതക്കുരുക്കു രൂക്ഷമായി. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതാണു പ്രശ്‌നം. 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മഴ കനത്തപ്പോൾ ഗതാഗതം മന്ദഗതിയിലായി. ചെറുതും വലുതുമായ കുഴികളിൽ ചെളി നിറഞ്ഞതു കാരണം വാഹനങ്ങൾക്ക് പതുക്കെയാണു പോവാൻ സാധിക്കുന്നത്.

സർവീസ് റോഡുകൾ മഴയ്ക്ക് മുൻപ് നന്നാക്കിയിരുന്നെങ്കിൽ ഗതാഗത പ്രശ്‌നമുണ്ടാകില്ലായിരുന്നു. മഴ തുടങ്ങിയ ശേഷം കുഴികളിൽ ടാറും കോൺക്രീറ്റും ചേർന്ന മിശ്രിതം കൊണ്ട് കുഴി അടയ്ക്കുകയായിരുന്നു. ഇത് 2 ദിവസം കൊണ്ട് കുഴിയായി മാറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )