
റൺവേ പൂർത്തിയായാൽ കോഴിക്കോട്ടെ ഹജ്ജ് നിരക്കിന് ഉടൻ പരിഹാരം -മന്ത്രി
- കോഴിക്കോട്ടു നിന്നുള്ള ഹജ്ജ് യാത്രികരിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് ഹാരിസ് ബീരാൻ രാജ്യസഭയിൽ ഉന്നയിച്ച പ്പോഴായിരുന്നു മന്ത്രിയുടെ മറുപടി
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവള ത്തിന്റെ റൺവേ വികസനം പൂർത്തിയായി വൈഡ് ബോഡി എയർക്രാഫ്റ്റ് വിമാനങ്ങ ൾ ഇറങ്ങാൻ സാധിക്കുന്നതോടെ ഹജ്ജ് യാത്രികരുടെ ഉയർന്ന യാത്രക്കൂലി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നാ യിഡു വ്യക്തമാക്കി.

കോഴിക്കോട് വിമാനത്താവളത്തിന്റെയും വികസനം എത്രയും പെട്ടെന്ന് പൂർത്തീക രിക്കാൻ കഴിയുമെന്നാണ് തൻ്റെ വിശ്വാസ മെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ നടന്ന എയർക്രാഫ്റ്റ് ഒബ്ജക്ട് ബില്ലിന്മേ ൽ ചർച്ചയിൽ കോഴിക്കോട്ടുനിന്നുള്ള ഹ ജ്ജ് യാത്രികരിൽനിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് ഹാരിസ് ബീരാൻ ഉന്നയിച്ച പ്പോഴായിരുന്നു മന്ത്രി ഇക്കാര്യത്തിൽ മറു പടി നൽകിയത്.
CATEGORIES News