
ലണ്ടൻ ഉസ്മാൻ ഹാജി അന്തരിച്ചു
- ലണ്ടനിൽ ഉസ്മാൻ്റെ സംരംഭമായ മലബാർ റെസ്റ്റോറൻ്റ് ഏറെ പ്രശസ്തമാണ്
കൊയിലാണ്ടി :വ്യാപാര പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ലണ്ടൻ ഉസ്മാൻ ഹാജി അന്തരിച്ചു.കൊയിലാണ്ടിയിലെയും കോഴിക്കോട്ടെയും നിരവധി വ്യാപാര സംരംഭങ്ങളുടെ ഉടമയാണ്.ലണ്ടനിൽ ഉസ്മാൻ്റെ സംരംഭമായ മലബാർ റെസ്റ്റോറൻ്റ് ഏറെ പ്രശസ്തമാണ്. മദ്രാസിൽ തൊഴിൽ ചെയ്യുന്നതിനിടയിൽ അദ്ദേഹത്തിന് ഇംഗ്ലണ്ടിലേയ്ക്ക് പോവാൻ അവസരം കിട്ടുകയും ലണ്ടനിൽ ഹോട്ടൽ സംരംഭം ആരംഭിക്കുകയുമായിരുന്നു.
കൊയിലാണ്ടിയിലെ മത ,സാമൂഹിക ,രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ഉസ്മാൻ ഹാജി. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി ,കാവുംവട്ടം മുസ്ലിം യുപി സ്കൂൾ മാനേജർ ,കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കൂടാതെ കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ നെസ്റ്റ് ,തണൽ ,തണൽ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു. പരേതയായ ഹലീമ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ :പരേതയായ നസീമ,റസിയ ,മെഹബൂബ് (ലണ്ടൻ) മുസ്തഫ (ലണ്ടൻ) ആയിശ (ലണ്ടൻ) ഫാസില (അബൂദാബി) മരുമക്കൾ. പരേതനായ മുഹമ്മദലി, പരേതനായ ഇബ്രാഹിം കുട്ടി,ഷാഹിന (പളളിക്കര). മർഷിദ ( ഫറൂഖ് ) ഹിശാം (കോഴിക്കോട്)
ഖബറടക്കം നാളെ രാവിലെ 8.15ന് കുറുവങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.