
ലഹരിക്കെതിരെ ഒന്നിക്കാം കൈകോർക്കാം
- ലഹരിക്കെതിരെ ഇന്ന് ചേർന്ന ബഷീർ കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ പ്രവത്തകസമിതി ഉത്കണ്ട രേഖപ്പെടുത്തി.
കോഴിക്കോട്:നമ്മുടെ സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ഇന്ന് ചേർന്ന ബഷീർ കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ പ്രവത്തകസമിതി ഉത്കണ്ട രേഖപ്പെടുത്തി.സമൂഹത്തിന്റെ മുഖ്യപ്രശ്നത്തിൽ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യം സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുകയും,
ഒരു ദേശത്തിന്റെ ഭാവി അതിന്റെ യുവത്വത്തിൽ ഉണ്ടാകുമ്പോൾ, അതിനെ തകർക്കാൻ ശ്രമിക്കുന്ന ലഹരി വസ്തുക്കൾക്കെതിരായ പോരാട്ടം ഒരുമിച്ചു നടത്താൻ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

പൊതു സമൂഹത്തിൽ വർഗീയ വിഭാഗീയ ചിന്താഗതികൾ വളർത്തുന്ന രീതിയിലുള്ള പ്രസ്താവനകളിൽ യോഗം അതൃപ്തി രേഖപ്പെടുത്തി. ജൂലൈ 1 മുതൽ 31 വരെ മെമ്പർഷിപ്പ് മാസമായി ആചരിക്കുവാൻ യോഗം തീരുമാനിച്ചു.ആഗസ്ത് 17 ന് ജനറൽബോഡി യോഗവും തുടർന്ന് കുടുംബസംഗമവും നടക്കുന്നതാണ്.ജനകീയ ദുരന്തസേന കൺവീനർ നാരയങ്കോട് ബഷീറിന്റെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.ചെയർമാൻ കക്കോടി ബഷീർ അധ്യക്ഷത വഹിച്ചു.ട്രഷറര്‍ ബഷീർ മോയിങ്ങൽ, കൺവീനർപുനത്തിൽ ബഷീർ,വൈസ് ചെയർമാൻ നെല്ലിയോട്ട് ബഷീർ, ഭാരവാഹികളായ ബഷീർ കുറ്റ്യാടി, നരയൻങ്കോട് ബഷീർ,ബഷീർ കുന്നുമ്മൽ,ബഷീർ തിരുമംഗലം, ബഷീർ കുത്താളി,ബഷീർ കോടശ്ശേരി, ബഷീർ കാവുങ്ങൽ,ബഷീർ തൂണേരി, ബഷീർ ചളിക്കോട്,ബഷീർ മരുതേരി,ബഷീർ എരമംഗലം,ഇ കെ ബഷീർ എന്നിവർ പ്രസംഗിച്ചു.