ലഹരിക്കെതിരെ നൈറ്റ്‌ മാർച്ചുമായി എംഎസ്എഫ്

ലഹരിക്കെതിരെ നൈറ്റ്‌ മാർച്ചുമായി എംഎസ്എഫ്

  • ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ വി.പി ഇബ്രാഹിം കുട്ടി മാർച്ച്‌ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: വിദ്യാർത്ഥികളിലെ അക്രമ- അരാഷ്ട്രിയ- ലഹരി മാഫിയ – സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെറുത്ത് നിർത്തുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൊയിലാണ്ടി ടൗണിൽ എംഎസ്എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ്‌ മാർച്ച് സംഘടിപ്പിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ വി.പി ഇബ്രാഹിം കുട്ടി മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷിബിൽ പുറക്കാട് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്തലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌, മിസ്ഹബ് കീഴരിയൂർ, എംഎസ്എഫ് ദേശിയ ഉപാദ്യക്ഷൻ ലത്തീഫ് തുറയൂർ, എംഎസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഫ്നാസ് ചോറോട്. ഐയുഎംഎൽ കൊയിലാണ്ടി മുൻസിപ്പൽ ജനറൽ സെക്രട്ടറി, അസീസ് മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ഫാസിൽ നടേരി, എംഎസ്എഫ് സംസ്ഥാന വിംഗ് കൺവീനർ, ആസിഫ് കലാം, പി.കെ മുഹമ്മദലി, കൊയിലാണ്ടി മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ ബാസിത് കൊയിലാണ്ടി, അൻവർ വലിയമങ്ങാട്, ഷബീർ കൊയിലാണ്ടി, ജലീൽ പി. വി, ഹാഷിം വലിയമങ്ങാട്, നിയോജക മണ്ഡലം എംഎസ്എഫ് ഭാരവാഹികളായ ഫസീഹ് പുറക്കാട്, റനിൻ നന്തി, റഫ്ഷാദ് വലിയമങ്ങാട്, ഇല്യാസ് കവലാട്, സജാദ് പയ്യോളി, റാഷിദ്‌ വേങ്ങളം, തുഫൈൽ വരിക്കോളി, പ്രവർത്തക സമിതി അംഗങ്ങളായ നിസാം കൊയിലാണ്ടി, നബീഹ് അഹമ്മദ്, റഷ്മിൽ യു. പി, ഷാനിബ് കോടിക്കൽ, സിനാൻ ഇല്ലത്ത്, മുബഷിർ മാടാക്കര, തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു. സിഫാദ് ഇല്ലത്ത് സ്വാഗതവും, ഫർഹാൻ പൂക്കാട് നന്ദിയും രേഖപ്പെടുത്തി .

ലഹരിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും, ഡ്രഗ് സ്പോട്ടുകൾ, പബ്ലിക്കിൽ പ്രജരിപ്പിക്കലും, വിൽപ്പനക്കാരുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് തെരുവിൽ പതിക്കലും, മണ്ഡലത്തിലെ പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രീകരിച്ചു ഡോക്യുമെന്ററി ചിത്രീകരിക്കുകയും, അത് വീടുകൾ കയറി കുട്ടികളെയും, രക്ഷിതാക്കളെയും ഗൗരവം ബോധ്യപ്പെടുത്തുമെന്നും, ക്യാമ്പസ്, സ്കൂൾ,ശാഖ കേന്ദ്രീകരിച്ചു ലഹരിക്കെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ചു ജാഗ്രത സമിതി രൂപീകരിക്കുമെന്നും, എംഎസ്എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )