ലഹരിവ്യാപനത്തിനെതിരെ ചിത്രകാരന്മാരുടെ പ്രതിരോധം

ലഹരിവ്യാപനത്തിനെതിരെ ചിത്രകാരന്മാരുടെ പ്രതിരോധം

  • പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, അതിക്രമങ്ങൾക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും, ക്യു ബ്രഷ് കൊയിലാണ്ടിയുടെയും നേതൃത്വത്തിൽ ചിത്രകാരന്മാരുടെ പ്രതിരോധം സംഘടിപ്പിച്ചു.

പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി. എൽ. എസ്. സി. സെക്രട്ടറി ദിലീപ് കാരയാട് അധ്യക്ഷത വഹിച്ചു. ടി.എൽ. എസ്. സി ചെയർമാൻ / ജില്ലാ ജഡ്ജ് നൗഷാദലി കെ, സബ് ജഡ്ജ് വിശാഖ് വി.എസ്, മുൻസിഫ് രവീണ നാസ്, മജിസ്ട്രേറ്റ് അജി കൃഷ്ണൻ എന്നിവർ സംബന്ധിച്ചു . ക്യൂ ബ്രഷ് ഗ്രൂപ്പ് ചിത്രകാരന്മാരായ സായി, ദിനേഷ് നക്ഷത്ര, ശിവാസ് നടേരി, അനുപമ, മിത്ര, കീർത്തിനന്ദ, റഹ്മാൻ കൊഴുക്കല്ലൂർ, സുരേഷ ഉണ്ണി, എ.കെ. രമേഷ്, രാമചന്ദ്രൻ മംഗലത്ത്, തുടങ്ങിയ കലാകാരന്മാർ ചിത്രരചന നടത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )