
ലഹരി മാഫിയയുടെ കുത്തേറ്റ് പയ്യോളി സ്വദേശിയ്ക്ക് പരിക്ക്
- കയിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമാണ് സംഭവം നടന്നത്
പയ്യോളി: ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവിന് പരിക്കേറ്റു. പയ്യോളി തുറയൂർ പുതുകുടി അൽത്താഫിനാണ് (25) കൊയിലാണ്ടിയിൽ വെച്ച് ലഹരി സംഘത്തിൻ്റെ കുത്തേറ്റത്. കയിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമാണ് സംഭവം നടന്നത്.ലഹരി സംഘത്തിൽപെട്ടവരുമായി വാക്തർ ക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് ഫോൺ പിടിച്ചുവാങ്ങുന്നതിനിടെ സംഘത്തിൽ ഒരാൾ അൽത്താഫിൻ്റെ പിന്നിൽ കുത്തുകയായിരുന്നു.

രക്തം ഒലിപ്പിച്ച നിലയിൽ പരാതി കൊടുക്കാനായി സ്റ്റേഷനിൽ എത്തിയ അൽത്താഫിനോട് പൊലീസുകാർ ആദ്യം ആശുപ്രതിയിൽ ചികിത്സ തേടാൻ ആവശ്യപ്പെട്ടു. എന്നാൽ, ആശുപത്രിയിൽ പോകാതെ മൂരാട് കോട്ടക്കലിൽ വെച്ച തൻ്റെ വാഹനം എടു ക്കാൻ പോകവേ മൂരാട് ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ഉടനെയാണ് നാട്ടുകാർ അൽത്താഫിനെ രക്തത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പയ്യോളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
CATEGORIES News