ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്ന നടപടികൾ ലഘൂകരിച്ചു

ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്ന നടപടികൾ ലഘൂകരിച്ചു

  • ടെസ്റ്റിന് അപേക്ഷിക്കാവുന്ന രീതിയിലാണ് പുതിയ മാറ്റം

തിരുവനന്തപുരം :സംസ്ഥാനത്തെ ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കൽ ലഘൂ കരിച്ച് മോട്ടോർ വാഹനവകുപ്പ്. നിലവിൽ ആറ് മാസത്തേക്കാണ് ലേണേഴ്സ് ലൈ സൻസിന്റെ കാലാവധി.

ഒരാൾ ലേണേഴ്സ് എടുത്ത് ആറ് മാസത്തിനകം ഡ്രൈവിങ് ടെസ്റ്റ് പാസായില്ലെങ്കിൽ അത് പുതുക്കണ മെന്നാണ് വ്യവസ്ഥ. അതിന് അപേക്ഷിക്കുമ്പോൾ നേത്ര പരിശോധനാ സർട്ടിഫിക്കറ്റിൻ്റെ കാലാവധി ആറ് മാസമാണെന്നും അതിനാൽ പുതിയ നേത്ര പരിശോധനാ സർട്ടിഫിക്കറ്റ് നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ലേണേഴ്സ് ലൈസൻസ് പുതുക്കിയാൽ 30 ദിവസം കഴിഞ്ഞ് മാത്രമേ ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതി ലഭിക്കുമായിരുന്നുള്ളു. അതിലും മാറ്റം വരുത്തിയിട്ടുണ്ട്. ലേണേഴ്സ് ലൈസൻസ് പുതുക്കുന്നതിന് പിന്നാലെ ടെസ്റ്റിന് അപേക്ഷിക്കാവുന്ന രീതിയിലാണ് പുതിയ മാറ്റം ഉണ്ടാവുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )