ലൈസൻസ് ലഭിക്കാനുള്ള കാലതാമസം കുറയ്ക്കും ; വൻ മാറ്റവുമായി എംവിഡി

ലൈസൻസ് ലഭിക്കാനുള്ള കാലതാമസം കുറയ്ക്കും ; വൻ മാറ്റവുമായി എംവിഡി

  • പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അൻപതാക്കി ഉയർത്തി

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഇറക്കിയ സർക്കുലർ സ്വാഗതം ചെയ്‌ത് ഡ്രൈവിംഗ് സ്ക്കൂൾ ഉടമകൾ. ഉത്തരവ് നിലവിൽ വരുന്നതിലൂടെ ലൈസൻസ് ലഭിക്കുന്നതിനായുള്ള കാലതാമസം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ . വലിയ രീതിയിലുള്ള മാറ്റമാണ് പ്രതിസന്ധി പരിഹരിക്കാനായി മോട്ടോർ വാഹന വകുപ്പ് സർക്കുലറിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത്. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അൻപതാക്കി ഉയർത്തി. നേരത്തെ ഇത് 40 ആയിരുന്നു ദിവസവും 28 പുതിയ അപേക്ഷകളിൽ ടെസ്റ്റ് നടത്തും. 20 പേർക്ക് റീ ടെസ്റ്റ്.

വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നത് ചൂണ്ടിക്കാട്ടി അപേക്ഷിച്ചവരിൽ ദിവസവും രണ്ടു പേർക്ക് വീതവും ടെസ്റ്റ് നടത്തും. ഫിറ്റനസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി. ആദ്യ ടെസ്റ്റ്തോറ്റാൽ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നൽകും. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള തീയതി നൽകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )