ലോറിയ്ക്ക് തീ പിടിച്ചു

ലോറിയ്ക്ക് തീ പിടിച്ചു

  • കിടക്ക കമ്പനിയിലേക്ക് ചകിരിനാര് കയറ്റിവന്ന ലോറിയ്ക്കാണ് തീ പിടിച്ചത്

വേലൂര്‍: തയ്യൂരില്‍ കിടക്ക കമ്പനിയിലേക്ക് ചകിരിനാര് കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു . അബേല്‍ കിടക്ക നിര്‍മാണ കമ്പനിയിലേക്ക് എത്തിയ ലോറിയ്‌ക്കാണ് തീ പിടിച്ചത് .സംഭവം നടന്നത് ഇന്ന് രാവിലെ 8.30-നാണ്.

ലോറിയിലെ ചകിരിനാര് വൈദ്യുതിക്കമ്പിയില്‍ തട്ടിയാണ് തീപ്പിടിച്ചത് . കുന്നംകുളം അഗ്നിരക്ഷാസേനയെത്തി തീയണച്ചു. കഴിഞ്ഞ വര്‍ഷവും ഈ കമ്പനിയില്‍ വലിയ തീപ്പിടുത്തമുണ്ടായി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )