വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട യു ഡി എഫ് സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട യു ഡി എഫ് സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

  • ഹൈക്കോടതി വിധി സർക്കാർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും എൽ ഡി എഫ് സർക്കാർ 2016 ൽ അധികാരത്തിൽ വന്നപ്പോൾ ലീഗ് നേതാവ് റഷീദലി തങ്ങൾചെയർമാനായ ബോർഡിനെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ച ജനാധിപത്യ മര്യാദ യു ഡി എഫ് കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: വഖഫ് ബോർഡ്ഭരണസമിതിയെ കാലാവധി com തീരുംമുമ്പ് പിരിച്ചുവിട്ട യു ഡി എഫ് സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെ എസ് ഹംസ ചെയർമാനായ സമിതിയുടെ കാലാവധി വർഷങ്ങൾ ബാക്കിനിൽക്കെയാണ് സർക്കാർ നടപടിയെന്നും വഖഫ് നിയമപ്രകാരം നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സർക്കാരിന് യാതൊരു അധികാരവുമില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധി സർക്കാർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും എൽ ഡി എഫ് സർക്കാർ 2016 ൽ അധികാരത്തിൽ വന്നപ്പോൾ ലീഗ് നേതാവ് റഷീദലി തങ്ങൾചെയർമാനായ ബോർഡിനെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ച ജനാധിപത്യ മര്യാദ യു ഡി എഫ് കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര വഖഫ് കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് ഈ നടപടിയെന്നും അമുസ്ലിം പ്രാതിനിധ്യം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ചത് സമുദായ വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്ന വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തിരമായി റദ്ദ് ചെയ്യണമെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )