
വടകരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
- പ്രതിയിൽ നിന്നും 0.65 ഗ്രാം എംഡിഎംഎ പിടികൂടി
വടകര: എംഡിഎംഎയുമായി യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്‌തു. ചോറോട് മലോൽമുക്ക് സ്വദേശി മുഹമ്മദ് ഇഖ്ബാൽ(30)നെയാണ് അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്നും 0.65 ഗ്രാം എംഡിഎംഎ പിടികൂടി.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എസ്.ഐ മനോജ് രാമത്ത്, ഇ.എസ്.ഐ ഷാജി, എസ്.ഐ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ പ്രവീൺ, സീനിയർ സി.പി.ഒ സജീവൻ, എസ്.ഐ മഹേഷ്, ഡ്രൈവർ സി.പി.ഒ ഉമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
CATEGORIES News