
വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു
- ചെമ്മരത്തൂർ സ്വദേശി അനഘയുടെ രണ്ട് രണ്ട്കൈകൾക്കും വെട്ടേറ്റു
കോഴിക്കോട്: ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കോഴിക്കോട് വടകര
ചെമ്മരത്തൂരിലാണ് സംഭവം. ചെമ്മരത്തൂർ സ്വദേശി അനഘയുടെ രണ്ട് രണ്ട്കൈകൾക്കും വെട്ടേറ്റു. സംഭവത്തിൽ ഭർത്താവ് ഷനൂബിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. അനഘയെ ചെമ്മരത്തൂരിലെ സ്വന്തം വീട്ടിൽ വെച്ചാണ് ഭർത്താവ് ഷാനൂബ് ആക്രമിച്ചത്.

വകവരുത്തുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഭർത്താവ് പലർക്കും ഓഡിയോ സന്ദേശം അയച്ചിരുന്നെന്ന് അനഘ പറഞ്ഞു. വൈകിട്ട് ഇയാൾ കത്തിയും കൊടുവാളുമായെത്തി അക്രമം നടത്തുകയായിരുന്നു. അനഘയെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
CATEGORIES News