
വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം 19ന് തുറക്കും
- നിലവിൽ നേരിടുന്ന പാർക്കിങ് അസൗകര്യത്തിനു പരിഹാരമാകും.
വടകര:നവീകരിക്കുന്ന റെയിൽവേ സ്റ്റേഷനിലെ പുതിയ പാർക്കിങ് ഏരിയ 19 ന് തുറക്കും. പുതിയ പാർക്കിങ് സ്‌ഥലം പൂട്ടുകട്ട പാകിയത് മൊത്തം ഒന്നേ കാൽ ലക്ഷം ചതുരശ്ര അടിയിലാണ്. ചില ഭാഗത്ത് മേൽക്കൂരയുണ്ട്. 3 കോടിയോളം രൂപ പാർക്കിങ് ഏരിയ ഉണ്ടാക്കാൻ ചെലവഴിച്ചു. നിലവിൽ നേരിടുന്ന പാർക്കിങ് അസൗകര്യത്തിനു പരിഹാരമാകും.
പുതിയ സംവിധാനം വരുന്നതോടെ വടക്കു ഭാഗത്ത് ആർഎംഎസിനു സമീപമുള്ള പാർക്കിങ് ഏരിയ ഇല്ലാതാകും. ഇവിടെ റെയിൽവേയുടെ വിവിധ ഓഫിസുകൾക്ക് കെട്ടിടം പണിയാനാണ് തീരുമാനം ഉള്ളത്. പുതിയ സംവിധാനം വരുന്നതോടെ പാർക്കിങ് ഫീസ് വർധിപ്പിക്കുകയും ചെയ്യും . ഒരു വർഷത്തേക്ക് ഒരു കോടി 12 ലക്ഷം രൂപയ്ക്കാണ് പാർക്കിങ് ടെൻഡർ എടുത്തത്.
CATEGORIES News