വടകര റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് ഫീസ് കൂട്ടി

വടകര റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് ഫീസ് കൂട്ടി

  • ഇരുചക്ര വാഹനങ്ങൾക്ക് 12 രൂപ ഉണ്ടായിരുന്നതാണ് ഒറ്റയടിക്ക് 20 രൂപയാക്കിയത്

വടകര: റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് ഫീസ് വീണ്ടും കൂട്ടി. കഴിഞ്ഞ ദിവസം പരാതിയെ തുടർന്ന് പിൻവലിച്ച ഫീസാണ് പുതിയ പാർക്കിങ് സ്ഥലം തുറന്നപ്പോൾ വർധിപ്പിച്ചത്. ഫീസ് വർധനയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വടകര റെയിൽവേസ്റ്റേഷനിൽനിന്ന് വിവിധ ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്ന തൊഴിലാളികളും ജീവനക്കാരുമുൾപ്പെടെയുള്ളവർക്ക് ചാർജ് വർധന തിരിച്ചടിയായി. ഇരുചക്ര വാഹനങ്ങൾക്ക് 12 രൂപയുണ്ടായിരുന്നതാണ് ഒറ്റയടിക്ക് 20 രൂപയാക്കിയത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി റെയിൽവേയും കരാറുകാരും ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുക യാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.
കാർ ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങൾക്ക് 12 മണിക്കൂറിന് 60 രൂപയാക്കിയാണ് വർധിപ്പിച്ചത്. 24 മണിക്കൂറിന് 100 രൂപയാണ് ചാർജ്. മാസത്തെ പാർക്കിങ് ഫീസ് 300ൽനിന്ന് 500 ആയി ഉയർത്തി. കഴിഞ്ഞദിവസം ഓട്ടോ പാർക്കിങ് ചാർജ് വർധന തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )