വനിത വ്യവസായ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

വനിത വ്യവസായ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

  • പട്ടികജാതി വനിത വ്യവസായ കെട്ടിട സമുച്ചയം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷിജ ശശി ഉദ്ഘാടനം ചെയ്തു.

മൂടാടി :കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂടാടി ഗ്രാമപ ഞ്ചായത്തിലെ വലിയ മലയിൽ നിർമ്മിച്ച പട്ടികജാതി വനിത വ്യവസായ കെട്ടിട സമുച്ചയം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷിജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തിൻ്റെ പട്ടികജാതി വികസന ഫണ്ടിൽ 1.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടനിർമാണം നടത്തിയത് .മൂടാടി ഗ്രാമപഞ്ചായത്ത് വിട്ട് നൽകിയ 25 സെൻ്റ് ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചത്. വിവിധ തൊഴിൽ സംരഭങ്ങൾ ആരംഭിക്കാൻ കഴിയുന്ന നിലയിലാണ് കെട്ടിടം രൂപം നൽകിയത് യു . എൽ.സി.സി യാണ് നിർമാണം നടത്തിയത്.

പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം എം.പി ശിവാനന്ദൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി ,സ്ഥിരംസമിതി അധ്യക്ഷരായ കെ.ജീവനന്ദൻ മാസ്റ്റർ, എം.പി. അഖില, എം.കെ. മോഹനൻ,ടി.കെ. ഭാസ്കരൻ ,മെമ്പർ മാരായ ലതകെ.പി, സുനിത സി.എം, പാർട്ടി നേതാക്കളായ കെ സത്യൻ,എൻ.വി. എം.സത്യൻ,കെ.എം കുഞ്ഞി കണാരൻ, കെ.പി.മോഹനൻ എന്നിവർ സംസാരിച്ചു. കെ. സുകു നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )