
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ യുദ്ധത്തിനെതിരായി ശാന്തി ദീപം തെളിയിച്ചു
- പി.ടി.എ. പ്രസിഡൻ്റ് പി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി സഡാക്കോ കൊക്കുകളേന്തി ശാന്തി ദീപം തെളിയിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.

പി.ടി.എ. പ്രസിഡൻ്റ് പി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ എം.കെ. വേദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.ടി.ഐശ്വര്യ, പി.നൂറുൽ ഫിദ, അശ്വതി വിശ്വൻ, മുഹമ്മദ് നഹ്യാൻ, എ.കെ. ത്രിജൽ,എസ്. അദ്വിത എന്നിവർ പ്രസംഗിച്ചു.
CATEGORIES News