വയനാട്ടില്‍ ഇന്നും ജനകീയ തിരച്ചില്‍; കണ്ടെത്തേണ്ടത് 130 പേരെ

വയനാട്ടില്‍ ഇന്നും ജനകീയ തിരച്ചില്‍; കണ്ടെത്തേണ്ടത് 130 പേരെ

  • ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ ഇന്നത്തെ ജനകീയ തിരച്ചിൽ ആരംഭിച്ചു. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. ക്യാമ്പിലുള്ളവരിൽ സന്നദ്ധരായവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ നടത്തുന്നത്.


പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. രാവിലെ എട്ടുമണിയോടെ തിരച്ചിൽ ആരംഭിച്ചു. രാവിലെ ഒൻപത് മണിക്കകം രജിസ്റ്റർ ചെയ്‌തവർക്കു മാത്രമേ തിരച്ചിൽ മേഖലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

ഉരുൾപൊട്ടലിൽ കാണാതായവരുടെ തിരച്ചിലിനായി കരട് പട്ടിക തയ്യാറാക്കി. നിലവിൽ 130 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ശാസ്ത്രീയമാർഗങ്ങളിലൂടെ വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് പട്ടിക തയ്യാറാക്കിയത്. പഞ്ചായത്ത്, തൊഴിൽവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ്, അങ്കണവാടിപ്രവർത്തകർ, ആശാവർക്കർമാർ, ജനപ്രതിനിധികൾ, വിവിധ സർക്കാർസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ കൈകോർത്തു. പേരുകൾ പരിശോധിച്ചും കൂട്ടിചേർത്തും മൂന്നുദിവസം നീണ്ട പ്രവര്‍ത്തനത്തിനൊടുവിലാണ് കാണാതായവരുടെ കരട് പട്ടിക തയ്യാറാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )