വയനാട്ടിൽ വീണ്ടും ആശങ്ക; എടയ്ക്കലിൽ ഭൂചലനം ?

വയനാട്ടിൽ വീണ്ടും ആശങ്ക; എടയ്ക്കലിൽ ഭൂചലനം ?

  • വില്ലേജ് ഓഫീസറും റവന്യൂ ഉദ്യോഗസ്ഥരും നിരീക്ഷരും സ്ഥലത്തെത്തി പരിശോധന തുടങ്ങി

എടയ്ക്കൽ: വയനാട് എടയ്ക്കൽ മലയുടെ സമീപം അസാധാരണശബ്ദം. പലഭാഗത്തു നിന്നായി ശബ്ദവും പ്രകമ്പനവും ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. ഭൂചലനമുണ്ടാതാണെന്ന് സംശയം. ഉറവിടം വ്യക്തമല്ല. ആശങ്കയെ തുടർന്ന് സമീപത്തുള്ള സ്കൂളുകൾക്ക് അവധി നൽകി. സമീപപ്രദേശങ്ങളിലെ ആളുകളെ മാറ്റുന്നതായി അധികൃതർ അറിയിച്ചു.

വില്ലേജ് ഓഫീസറും റവന്യൂ ഉദ്യോഗസ്ഥരും നിരീക്ഷരും സ്ഥലത്തെത്തി പരിശോധന തുടങ്ങി. എടയ്ക്കൽ, പിണങ്ങോട്, അമ്പലവയൽ എന്നിവടങ്ങളിലെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )