
വയനാട് ഉരുൾപൊട്ടൽ; പഠനം മുടങ്ങിയവർക്ക് താല്പര്യമുള്ള കോളേജുകളിൽ പ്രവേശനം
- ദുരിതമനുഭവിക്കുന്ന 44 വിദ്യാർഥികൾക്ക് വിദ്യാർഥി ക്ഷേമ ഫണ്ടിൽനിന്ന് തുക അനുവദിക്കും
കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പഠനം മുടങ്ങിയവർക്ക് താൽപ്പര്യമുള്ള കോളേജുക ളിൽ പ്രവേശനം നൽകാൻ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ദുരിതമനുഭവിക്കുന്ന 44 വിദ്യാർഥികൾക്ക് വിദ്യാർഥി ക്ഷേമ ഫണ്ടിൽനിന്ന് തുക അനുവദിക്കും. ദുരന്തത്തിൽ മരിച്ച അഞ്ച് കോളേജ് വിദ്യാർഥികളുടെ കുടുംബവും ഇതിലുൾപ്പെടും. നോഡൽ ഓഫീസറുമായി ചർച്ച നടത്തിയതി നുശേഷം തുക എത്രയെന്ന് തീരുമാനിക്കും.
CATEGORIES News