വയനാട് ഉരുൾപൊട്ടൽ; 63 മൃതദേഹങ്ങൾ കണ്ടെത്തി

വയനാട് ഉരുൾപൊട്ടൽ; 63 മൃതദേഹങ്ങൾ കണ്ടെത്തി

  • രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ 63മൃതദേഹങ്ങൾ കണ്ടെത്തി. അതേ സമയം സ്ഥലത്തെ മണ്ണും ചെളിയും രക്ഷാ ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്. തകര്‍ന്ന പാലത്തിന് ബദല്‍ സംവിധാനം ഉണ്ടാക്കും . ബെംഗളൂരുവില്‍ നിന്ന് പ്രത്യേക സംഘം ഇതിനായി എത്തും.

രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും എത്രയും പെട്ടന്ന് പ്രതിസന്ധികൾ പരിഹരിച്ചു കൊണ്ട് രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് സഹായ വാഗ്ദാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. സ്ഥലത്ത് നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ദുരന്തഭൂമിയിലെ തെരച്ചില്‍ വളരെയധികം ദുഷ്‌കരമാകുകയാണ്. ഹെലികോപ്റ്ററുകള്‍ക്ക് സ്ഥലത്തേക്ക് എത്താനാകുന്നില്ല. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുന്നുണ്ട്. കൂടാതെ ഹെലികോപ്റ്റർ ലിഫ്റ്റിംഗ് നടത്താൻ കാലാവസ്ഥ അനുകൂലമല്ല എന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )