
വയനാട് ടൂറിസം മേഖലുടെ പുനരുജ്ജീവനം; സെപ്തംബറില്‍ പ്രത്യേക ക്യാമ്പയിന്‍
- മൂന്ന് ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം ചേര്‍ന്നു
കോഴിക്കോട്: വയനാടിനെ കേന്ദ്രീകരിച്ച് ടൂറിസം വ്യ വസായം പഴയ നിലയിലാക്കാൻ സെപ്റ്റംബറിൽ പ്രത്യേക കാമ്പയിൻ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാർക്കറ്റിങ് പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തെ തുടർന്നുണ്ടായ ടൂറിസം രംഗത്തെ പ്രതി സന്ധികൾ പരിഹരിക്കുന്നതിനായി വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ ടൂറിസം സംരംഭകരും ടൂറിസം സംഘടനകളും യോഗത്തിൽ പങ്കെടുത്തു.
2021ൽ ഈ രീതിയിലുള്ള പ്രചാരണം നടത്തിയതിന്റെ ഫലമായി ബംഗളൂരുവിന്റെ വാരാന്ത ടൂറിസം കേന്ദ്രമായി വയനാട് മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുവരെ കാണാത്ത രീതിയിലുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടായ സമയത്താണ് ദുരന്തം സംഭവിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ടൂറിസം മേഖലയെ എല്ലാതരത്തിലും ബാധിച്ചെന്നും മന്ത്രി പറഞ്ഞു.ടൂറിസം വകുപ്പ് അഡി. ഡയറക്ടർ പി. വിഷ്ണു രാജ്, ജോ.ഡയറക്‌ടർ എസ്. സത്യജിത്ത്, ഡെപ്യൂട്ടി ഡയറക്ടർ ഡി. ഗിരീഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വയനാട് ജില്ലയിലെ 10 ടൂറിസം സംഘടനകളിൽ നിന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ, ഹാറ്റ്സ് (ഹോംസ്റ്റേ കേരള), ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, വയനാട് ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ, വയനാട് ടൂറിസം അസോസിയേഷൻ, ഓൾ കേരള ടൂറിസം അസോസിയേഷൻ, നോർത്ത് വയനാട് ടൂറിസം അസോസിയേഷൻ, കാരാപ്പുഴ അഡ്വഞ്ചർ ടൂറിസം അസോസിയേഷൻ, ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ എന്നിവരും കോഴിക്കോട് ജില്ലയിൽ എട്ട് ടൂറിസം സംഘടനകളിൽനിന്ന് ഹാറ്റ്സ് (ഹോംസ്റ്റേ കേരള), മലബാർ ടൂറിസം അസോസിയേഷൻ, മലബാർ ടൂറിസം കൗൺസിൽ, ഡെസ്റ്റിനേഷൻ കോഴിക്കോട്, ഫാം ടൂറിസം, കെടിഎം, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസി യേഷൻ, സർഗാലയ എന്നിവർ പങ്കെടുത്തു. കണ്ണൂർ ജില്ലയിൽ നിന്ന് മലബാർ ടൂറിസം ഡെവല പ്മെന്റ് കോർപറേഷൻ, ഡിസ്ട്രിക്ട് ടൂറിസം ഗൈഡ്സ് അസോസിയേഷൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.