
വയോജന ദിനം ആചരിച്ചു
- കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കൊയിലാണ്ടി. കേരള സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് യൂണിറ്റ് ഒക്ടോബർ 1 വയോജന ദിനം ആചരിച്ചു. കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.വി.രാജൻ അധ്യക്ഷത വഹിച്ചു. വിവിധ തൊഴിൽമേഖലകളിൽ പ്രാവീണ്യം നേടിയ വയോജനങ്ങളെ ബ്ലോക്ക് രക്ഷാധികാരി പി.സുധാകരൻ മാസ്റ്റർ ആദരിച്ചു.

ജില്ലാതല കമ്മിറ്റിയുടെയും ബ്ലോക്ക് യൂണിറ്റിൻ്റെയും കൈത്താങ്ങ് വിതരണം ജില്ലാ കമ്മിറ്റി അംഗം കെ.സുകുമാരൻ മാസ്റ്റർ നിർവ്വഹിച്ചു. വയോജന നയം സംബന്ധിച്ച് മുഖ്യ പ്രഭാഷണം ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻസംസ്ഥാന അധ്യക്ഷൻ കെ. ടി രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എം.ചന്ദ്രൻ, കൺവീനർ ശംസുദ്ദീൻ ജോ കൺവീനർ കുസുമലത എന്നിവർ സംസാരിച്ചു.
CATEGORIES News
