വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു

വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു

  • ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് ജി ആർ സി യുടെ ഭാഗമായി മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു.ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.

നോർത്ത് ചെയർപേഴ്സൺ ഇന്ദുലേഖ. എം.പി. വൈസ് ചെയർപേഴ്സൺ ആരിഫ, സുധിന, സിഡിഎസ് അംഗങ്ങളായ ശ്രീകല, ഷീജ,ജ്യോതി,തങ്ക മെന്റർ ഷീല വേണുഗോപാൽ, കമ്മ്യൂണിറ്റി കൗൺസിലർ അമിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ സ്വാഗതവും വാർഡ് സിഡിഎസ് മെമ്പർ സ്മിത നന്ദിയും അറിയിച്ചു. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )