
വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
- ചെറിയമങ്ങാട് പി.പി ഗംഗാധരനെയാണ് ആന്തട്ട വലിയ മങ്ങാട് റോഡിനു അടുത്തുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കൊയിലാണ്ടി: വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറിയമങ്ങാട് പി.പി ഗംഗാധരൻ (70)നെയാണ് ആന്തട്ട വലിയ മങ്ങാട് റോഡിനു അടുത്തുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെറിയ മങ്ങാട് മേലെപുറത്ത് ഇട്ടാർ ജങ്ഷനിൽ സ്നേഹ ഹൗസിൽ റാണി എന്നയാളുടെ സ്ഥലത്തെ 6 മീറ്ററോളം ആഴവും വെള്ളവും ഉള്ള കിണറിൽ ആണ് വീണത്. പോലീസ് സ്ഥലത്തെത്തിയിരുന്നു.

ഇന്നലെ വൈകീട്ട് മുതൽ വായോധികനെ കാണാതായതിനെതുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി റസ് നെറ്റിൻ്റെ സഹായത്തോടു കൂടി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
CATEGORIES News