
വരവേൽപ്പ് നൽകി ആദരിച്ചു
- ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് ഗംഗാധരൻ ഇമ്മിണിയത്ത് അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി: സുധീർഗമായ 30 വർഷം പട്ടാള സർവ്വീസിൽ നിന്ന് പിരിഞ്ഞു വന്ന സുബേദാർ പ്രബീഷൻസാബിന് കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വരവേൽപ്പ് സ്വീകരണം നൽകി ആദരിച്ചു. ശേഷം വാഹന അകമ്പടിയോടുകൂടി തുറന്ന ജീപ്പിൽ വീട്ടിൽ എത്തിക്കുകയും അവിടെ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് ഗംഗാധരൻ ഇമ്മിണിയത്ത് അധ്യക്ഷത വഹിച്ചു.

സുബേദാർ പ്രബീഷൻ സാഹബ് , കാവുംവട്ടം സൈനിക കൂട്ടായ്മയുടെ അംഗം, എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീശൻ കാർത്തിക സ്വാഗതവും ട്രഷറർ പ്രേമാനന്ദൻ തച്ചോത്ത് നന്ദിയും പറഞ്ഞു. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന പരിപാടി വർണ്ണശബളമായി നടന്നു. ദേശീയഗാനത്തോടെ പര്യവസാനിച്ചു.
CATEGORIES News
