വായനപക്ഷാചരണം; പുസ്തക ശേഖരണവും ഐ.വി.ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

വായനപക്ഷാചരണം; പുസ്തക ശേഖരണവും ഐ.വി.ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

  • വചനം ബുക്സ് ചെയർമാൻ അബ്ദുള്ളക്കോയ കണ്ണൻകടവ് പുസ്തകങ്ങൾ നൽകി ഉദ്‌ഘാടനം ചെയ്തു

കൊയിലാണ്ടി: തിരുവങ്ങൂർ സൈരിഗ്രന്ഥശാല വായനപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകശേഖരണവും ഐ. വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു . വചനം ബുക്സ് ചെയർമാൻ അബ്ദുള്ളക്കോയ കണ്ണൻകടവ് പുസ്തകങ്ങൾ നൽകി ഉദ്‌ഘാടനം ചെയ്തു. എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉണ്ണി കുന്നോൽ അദ്ധ്യക്ഷത വഹിച്ചു.

പുരോഗമന കലാസാഹിത്യസംഘം മേഖല പ്രസിഡന്റ് കെ. ശ്രീനിവാസൻ ഐ. വി. ദാസ് അനുസ്മരണം നടത്തി. കെ. വി. സന്തോഷ്‌, അശോകൻ കോട്ട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )