വായുമലിനീകരണം: ജനകീയസമിതി രൂപവത്കരിച്ചു

വായുമലിനീകരണം: ജനകീയസമിതി രൂപവത്കരിച്ചു

  • കേന്ദ്രത്തിൽനിന്നുയരുന്ന പുകയും പൊടിയും ഉണ്ണികുളം, പനങ്ങാട് ഗ്രാമപ്പഞ്ചായത്തതിർത്തിയിലുള്ള ഒട്ടേറെ കുടുംബങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി പരാതിയുണ്ട്.

എകരൂൽ : ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡ് തെച്ചിയിൽ പ്രവർത്തിക്കുന്ന ടാർമിക്‌സിങ് കേന്ദ്രത്തിനെതിരേ നടപടിയാവശ്യപ്പെട്ട് ജനകീയപ്രതിഷേധകമ്മിറ്റി രൂപവത്കരിച്ചു.

കേന്ദ്രത്തിൽനിന്നുയരുന്ന പുകയും പൊടിയും ഉണ്ണികുളം, പനങ്ങാട് ഗ്രാമപ്പഞ്ചായത്തതിർത്തിയിലുള്ള ഒട്ടേറെ കുടുംബങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞദിവസം പ്രദേശവാസികൾ കേന്ദ്രത്തിനുമുന്നിൽ പ്രതിഷേധസമരം നടത്തിയിരുന്നു. വാർഡ് അംഗം സീനത്ത് പള്ളിയാലിൽ രക്ഷാധികാരിയും പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് വികസനസമിതി അധ്യക്ഷൻ ഷാജി കെ. പണിക്കർ ചെയർമാനുമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )