
വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം
- സ്വീകരണ പരിപാടി ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി:കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് സംസ്ഥാന മഹാസംഗമം കോഴിക്കോട് ബീച്ചിൽ ഫെബ്രവരി 14 ന് വൈകീട്ട് നടക്കുന്നതിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിഡണ്ട് ജയരാജൻ നയിക്കുന്ന വാഹന പ്രചരണ യാത്രയ്ക്ക് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി കൊല്ലം ചിറ ഗാന്ധിസ്മാരകത്തിന് സമീപം സ്വീകരണം നൽകി. സംസ്ഥാനത്തിൻ്റെ 14 ജില്ലയിലെയും വിമുക്തഭടന്മാർ സംഘടിക്കുന്ന മഹാ സമ്മേളനം വിജയത്തിലേക്ക് എത്തിക്കാൻ ജാഥാ ക്യാപ്റ്റൻ ആഹ്വാനം ചെയ്തു.

ജാഥാ ക്യാപ്റ്റന് ബ്ലോക്കിലെ വിവിധ യൂണിറ്റ് ഭാരവാഹികൾ പുഷ്പഹാരം അണിയിച്ച് സ്വീകരിച്ചു.സ്വീകരണ പരിപാടി ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ജില്ലാ പ്രസിഡണ്ട് ജയരാജൻ മുഖ്യ പ്രഭാക്ഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് കുമാർ ഇളയിടത്ത്, ട്രഷറർ സദാനന്ദൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീശൻകാർത്തിക സ്വാഗതവും ട്രഷറർ പ്രേമാനന്ദൻ തച്ചോത്ത് നന്ദിയും പറഞ്ഞു.
