
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചു;സമരം അവസാനിപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്
- സമര നേതാവ് വളർമതിക്ക് മന്ത്രി എൻ ഷംസുദ്ദീൻ വെള്ളം നൽകി.
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന് പിന്നാലെ സമരം അവസാനിപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. മുപ്പത്തേഴ് ദിവസമായി നടത്തിവരുന്ന പ്രതിഷേധ സമരവും 13 ദിവസമായി തുടരുന്ന നിരാഹാര സമരവും എൽപിഎസ്ടി സമരസമിതി പിൻവലിച്ചു.

പതിമൂന്ന് ദിവസമായി നിരാഹാര സമരം തുടരുന്ന സമര നേതാവ് വളർമതിക്ക് മന്ത്രി എൻ ഷംസുദ്ദീൻ വെള്ളം നൽകി. അതേസമയം സമരപന്തലിൽ നിന്ന് നിന്നും പൂർണ്ണമായി പിന്മാറില്ലെന്ന് സമരസമിതി അറിയിച്ചു.
CATEGORIES News
