
വിലങ്ങാട് ; 185 കുടുംബങ്ങളിലായി 900 പേർ ദുരിതാശ്വാസക്യാമ്പിൽ
- 15 വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി
നാദാപുരം : ഉരുൾപൊട്ടലിൽ വിലങ്ങാട് 185 കുടുംബങ്ങളിലായി 900ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മലയോരത്ത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. 15 വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. 25 ഓളം വീടുകൾക്ക് നാശ നഷ്ടമുണ്ടായിട്ടുണ്ട്. 50 ഏക്കർ കൃഷി ഭൂമിയിലെ കാർഷീക വിളകൾ നശിച്ചു.
ഉരുൾപൊട്ടലിൽ കാണാതായ മഞ്ഞച്ചീളി സ്വദേശി മാത്യു(60) വിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച് ച എൻഡിആർഎഫ്, അഗ്നിരക്ഷാസേന, സ്കൂബ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് വായനശാല, അംഗനവാടി, 4.18 ഏക്കർ കൃഷി ഭൂമിയും പൂർണ്ണമായും നശിച്ചു. കോടികളുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
CATEGORIES News