വിവരാവകാശ ഓഫീസർമാർക്കെതിരേ നടപടിയുമായി കമ്മിഷൻ രംഗത്ത്

വിവരാവകാശ ഓഫീസർമാർക്കെതിരേ നടപടിയുമായി കമ്മിഷൻ രംഗത്ത്

  • കോഴിക്കോട് കളക്ടറേറ്റിൽ നടന്ന സിറ്റിങ്ങിലാണ് വിവരാവകാശ കമ്മിഷ ണർ ഡോ. എ. അബ്ദുൽ ഹക്കീമിന്റെ നടപടി

കോഴിക്കോട്: പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയതിന് വിവരാവകാശ ഓഫീസർമാർക്കെതിരേ നടപടിയുമായി വിവരാവകാശ കമ്മിഷൻ. ഇന്നലെ കോഴിക്കോട് കളക്ടറേറ്റിൽ നടന്ന വിവരാവകാശ കമ്മിഷൻ സിറ്റിങ്ങിലാണ് വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീമിന്റെ നടപടി.

ടി.കെ. മജീദ് നൽകിയ പരാതിയിൽ കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിയോട് 29-ന് ഹാജരാവാനും എം.രാജൻ നൽകിയ അപേക്ഷയിൽ വിവരങ്ങൾ നൽകാതിരുന്നതിന് കാരണംകാണിക്കൽ നോട്ടീസും നൽകി.

ജുബിതയുടെ പരാതിയിൽ കേരളബാങ്ക് റീജണൽ മാനേജറും എം.അശോകന്റെ പരാതിയിൽ കൊയിലാണ്ടി താലൂക്കോഫീസിലെ വിവരാവകാശ ഓഫീസർ, തഹസിൽദാർ എന്നിവരും തിരുവനന്തപുരത്ത് ഹാജരാവണം. ഇമ്പിച്ച്യാലിയുടെഅപേക്ഷയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതിന് നൊച്ചാട് വില്ലേജോഫീസർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. കെ.പി. നാസറിൻ്റെ അപേക്ഷയിൽ ആവശ്യപ്പെട്ട രേഖയുടെ പകർപ്പ് നൽകുന്നതിന് അഞ്ചുരൂപയ്ക്ക് പകരം 590 രൂപ അടയ്ക്കാനാവശ്യപ്പെട്ട തിനൂർ വില്ലേജോഫീസർക്കും നോട്ടീസ് നൽകി.

പേഴ്‌സണൽ ഹിയറിങ്ങിന് ഹാജരാകാതിരുന്ന വഖഫ് ബോർഡ് വിവരാവകാശ ഓഫീസർ എം.ബി. ശഹീറിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും പിഴയടപ്പിക്കാനും ഉത്തരവിറക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )