വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് താമരശ്ശേരി പൂനൂരിൽ ആറ് പേർ ആശുപത്രിയിൽ

വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് താമരശ്ശേരി പൂനൂരിൽ ആറ് പേർ ആശുപത്രിയിൽ

  • പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്.

കോഴിക്കോട്: താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ കഴിയുകയാണ്

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )