വി ഇ എച്ച് ഗ്ലോബൽ കരാർ പകൽക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വി ഇ എച്ച് ഗ്ലോബൽ കരാർ പകൽക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

  • കരാറിൽ ഏർപ്പെടാനുള്ള അടിയന്തര സാഹചര്യം ഉണ്ടായിരുന്നില്ലെന്നും വൈദ്യുതിയുടെ 10% പോലും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം : വി ഇ എച്ച് ഗ്ലോബൽ കരാർ പകൽക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരാറിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ദുരൂഹമെന്നും പിണറായി വിജയൻ വിമർശിച്ചു. കരാറിൽ ഏർപ്പെടാനുള്ള അടിയന്തര സാഹചര്യം ഉണ്ടായിരുന്നില്ലെന്നും വൈദ്യുതിയുടെ 10% പോലും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റെഗുലേറ്ററി കമ്മീഷൻ്റെ മാനദണ്ഡം മറികടന്ന് കരാറിൽ ഏർപ്പെട്ടത് എന്തിനാണെന്ന് ചോദിച്ചാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. കരാറിനെതിരെ ഉന്നയിച്ച ചോദ്യങ്ങളിൽ മുഖമന്ത്രി മൗനം തുടരുകയാണ്. കരാറിൽ യുഡിഎഫ് സർക്കാരിന്റെ വഴിവിട്ട നീക്കം വ്യക്തമാണ്. കരാറിന്റെ രേഖകൾമുഖ്യമന്ത്രി പുറത്ത് വിടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ജൂഡിഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവർത്തിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )