
വി. പി ഗംഗാധരൻ മാസ്റ്റർ അനുസ്മരണം
- ഇല്ലത്ത്താഴെ ചേർന്ന അനുസ്മരണ പൊതുയോഗം പാർട്ടി ജില്ലാകമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:സി പി ഐ (എം) മുൻ കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന വി.പി ഗംഗാധരൻ മാസ്റ്ററുടെ രണ്ടാം ചരമദിനം കൊല്ലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഇല്ലത്ത്താഴെ ചേർന്ന അനുസ്മരണ പൊതുയോഗം പാർട്ടി ജില്ലാകമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി .കെ ചന്ദ്രൻ മാസ്റ്റർ, കെ ദാസൻ, കെ സത്യൻ, ലോക്കൽ സെക്രട്ടറി എൻ കെ ഭാസ്കരൻ, കെ സുധാകരൻ, പി പി രാജീവൻ എന്നിവർ സംസാരിച്ചു.

നേരത്തെ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ എ എം റഷീദ്, കെ ദാസൻ എന്നിവർ വിതരണം ചെയ്തു. രാവിലെ മാസ്റ്ററുടെ വീട്ടിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലോക്കൽ സെക്രട്ടറി എൻ. കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം എൽ ജി ലിജീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഷിജു, കെ ടി സിജേഷ്,എന്നിവർ സംസാരിച്ചു. കരുമ്പക്കൽ സുധാകരൻ സ്വാഗതവും, പി പി രാജീവൻ നന്ദിയും പറഞ്ഞു.