വീടറിയാം കുട്ടിയെ അറിയാം ‘ഒപ്പം’ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം

വീടറിയാം കുട്ടിയെ അറിയാം ‘ഒപ്പം’ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം

  • തിക്കോടി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ യു. കെ.സൗജത്ത് ഉദ്ഘാടനം ചെയ്തു

മുചുകുന്ന്: മുചുകുന്ന് നോർത്ത് യു .പി സ്കൂളിൽ ആരംഭിച്ച,വീടറിയാം കുട്ടിയെ അറിയാം ‘ഒപ്പം’ ഗൃഹസന്ദർശന പരിപാടി തിക്കോടി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ യു. കെ.സൗജത്ത് ഉദ്ഘാടനം ചെയ്തു. കെട്ടുമ്മൽ സുധീഷിന്റെ വീട്ടിൽ വച്ചു നടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ എ.ടി. വിനീഷ് അധ്യക്ഷത വഹിച്ചു. നവംബർ 12 മുതൽ ഡിസംബർ 12 വരെ ഒരു മാസക്കാലം മുഴുവൻ വിദ്യാർത്ഥികളുടേയും വീടുകൾ സന്ദർശിക്കും.പി.കെ രജിന ആശംസഅർപ്പിച്ചു സംസാരിച്ചു. കെ.സുരേന്ദ്രൻ സ്വാഗതവും ഇ.കെ. അരുൺ പ്രസാദ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )